ന്യൂഡല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മോഡിക്ക് പകരം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന ആവശ്യം തള്ളി.
‘അതിന് ഒരു സാധ്യതയുമില്ല. ഇപ്പോള്‍ എന്താണോ അതില്‍ ഞാന്‍ സന്തുഷ്ടനാണ്. എക്സ്പ്രസ് ഹൈവേ നിര്‍മ്മാണം, വിവിധ റോഡുകളുടെ നിര്‍മ്മാണം അങ്ങനെ പൂര്‍ത്തീകരിക്കാന്‍ ഏറെ ജോലികളുണ്ട്’ഗഡ്കരി പ്രതികരിച്ചു.
മഹാരാഷ്ട്രയിലെ കര്‍ഷകസംഘം നേതാവ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മോഡിയെ മാറ്റി ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനെതിരെയാണ് ഗഡ്കരി ഇത്തരത്തില്‍ പ്രതികരിച്ചത്.