ന്യൂഡല്‍ഹി: ഇനി പുതിയ പെട്രോള്‍, ഡീസര്‍ കാറുകള്‍ വാങ്ങുമ്പോള്‍ അധികമായി 12,000 രൂപ നല്‍കേണ്ടിവന്നേക്കാം. ഇലക്ട്രിക് കാറുകള്‍, ബാറ്ററി നിര്‍മാണം എന്നിവയുടെ പ്രോത്സാഹനത്തിനായി ഇന്‍സന്റീവ് നല്‍കുന്നതിന് പണം സമാഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കി.
നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും മുചക്ര വാഹനങ്ങളും കാറുകളും വാങ്ങുമ്പോള്‍ 25,000 രൂപ മുതല്‍ 50,000 രൂപവരെ ആദ്യത്തെ വര്‍ഷം ആനുകൂല്യം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. നാലാമത്തെ വര്‍ഷമാകുമ്പോഴേയ്ക്കും ആനുകൂല്യം 15,000 രൂപയായി കുറച്ചുകൊണ്ടുവരണമെന്നും കരട് പ്ലാനില്‍ പറയുന്നു. സര്‍ക്കാര്‍ ഇതിനായി ബജറ്റില്‍ 732 കോടി നീക്കിവെയ്ക്കും എന്നും അറിയിച്ചിട്ടുണ്ട്.
ഒപ്പം പ്രാദേശികമായി ബാറ്ററി നിര്‍മിക്കുന്നതിന് ആനുകൂല്യം നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കിലോവാട്ടിന് 6000 രൂപവീതമായിരിക്കും ആനുകൂല്യം നല്‍കുക എന്നാണ് വിവരം.