ഗുഡ്ഗാവ്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഡല്‍ഹി-ഗുഡ്ഗാവ് എക്സ്പ്രസ് ഹൈവേയില്‍ കവര്‍ച്ച നടത്തുന്ന ടാക്സി ഡ്രൈവര്‍മാരുടെ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ ചുറ്റിത്തിരിഞ്ഞാണ് ഇവര്‍ കൊള്ള നടത്തിയിരുന്നത്.
ഇവര്‍ ഇരകളാക്കിയിരുന്നത് റോഡരികിലൂടെ നടന്നു പോകുന്നവരെയായിരുന്നു. ഇവരില്‍ ഒരാള്‍ കാര്‍ ഓടിക്കുമ്പോള്‍ മറ്റു മൂന്നു പേരും യാത്രക്കാരായി അഭിനയിക്കും. റോഡരികില്‍ വാഹനം കാത്തു നില്‍ക്കുന്നവരെ തോക്കോ, കത്തിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുക്കും.
15 പേര് മൂന്ന് മാസത്തിനുള്ളില്‍ കൊള്ളടിക്കപ്പെട്ടുവെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ടാക്സി കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.