ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഇന്ത്യയുടെ 35ാം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്7 എ ഇന്ന് വിക്ഷേപിക്കും.
വൈകുന്നേരം 4.10നാണ് വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10ന് ആരംഭിച്ചതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജിസാറ്റ്7എയെ ജിഎസ്എല്‍വി എഫ്11 റോക്കറ്റാണ് ഭ്രമണപഥത്തിലെത്തിക്കുക. 2,250 കിലോഗ്രാമാണ് ഇതിന്റെ ഭാരം. എട്ടുവര്‍ഷമാണ് കാലാവധി. ഇന്ത്യ മാത്രമായിരിക്കും പ്രവര്‍ത്തനപരിധി. ജിസാറ്റ്7 എയുടെ വിക്ഷേപണം ഇന്ത്യന്‍ വ്യോമസേനയ്ക്കും കരസേനയ്ക്കും ഗുണകരമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ജിഎസ്എല്‍വി ശ്രേണിയിലെ 13ാം വിക്ഷേപണവാഹനമാണ് ജിഎസ്എല്‍വിഎഫ്11 മൂന്നുഘട്ടമായി പ്രവര്‍ത്തിപ്പിച്ചാണ് ഉപഗ്രഹത്തെ വിക്ഷേപണ വാഹനം ഭ്രമണപഥത്തിലെത്തിക്കുക. ഇത് ഈ വര്‍ഷം ശ്രീഹരിക്കോട്ടയില്‍ നടക്കുന്ന ഏഴാം വിക്ഷേപണമാണ്.