മുംബൈ: അഞ്ചു വര്‍ഷത്തിനിടെ ആദ്യമായ് ഒറ്റ ദിവസം കൊണ്ട് ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് നേട്ടം. ഒരു ഡോളറിന് 1.12 രൂപയുടെ വര്‍ധനവാണ് ഇന്നലെ മാത്രം രൂപ നേടിയത്. 70 രൂപ 44 പൈസയെന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോളറിന് 70.33 രൂപ ആയി ഇന്ന് വീണ്ടു മെച്ചപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെയാണ് ഡോളര്‍ വില താഴ്ന്നത്.
ബ്രെന്റ് ക്രൂഡ് ഓയിലിന് ഇന്നലെ മാത്രം നാല് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ബാരലിന് 57.29 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് 58 ഡോളറിലേക്ക് എത്തുകയായിരുന്നു. വിപണിയിലെ എണ്ണ ലഭ്യത വര്‍ധിച്ചതാണ് വിലയിടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.