ന്യൂഡല്‍ഹി: 5 ജി സാങ്കേതിക വിദ്യയുമായി ചൈനീസ് ടെലികോം സ്ഥാപനമായ വാവേ ഇന്ത്യയില്‍. നേരത്തെ മുന്‍നിര 5 ജി ടെക്നോളജി സ്ഥാപനങ്ങളെ ഇന്ത്യ സ്വാഗതം ചെയ്തപ്പോഴും വാവേ, ZTE
പോലുള്ള ചൈനീസ് സ്ഥാപനങ്ങളെ ക്ഷണിച്ചിരുന്നില്ല. ഇതില്‍ വാവേ അതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാവേയ്ക്ക് 5 ജി പരീക്ഷണങ്ങള്‍ക്കായി ഇന്ത്യ അനുമതി നല്‍കിയത്.
5ജി പരീക്ഷണങ്ങള്‍ക്കായി വാവേയെ ക്ഷണിച്ചുകൊണ്ട് ഇപ്പോള്‍ ടെലികോം സെക്രട്ടറി നല്കിയ സന്ദേശത്തില്‍ വാവേയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിന്ദനവും അറിയിച്ചിട്ടുണ്ട്. 5ജി സാങ്കേതിക വിദ്യ പദ്ധതികള്‍ നോക്കിയ, എറിക്സണ്, സാംസങ് പോലുള്ള കമ്പനികള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചുവരികയാണ് ഇപ്പോള്‍.
അമേരിക്കയുടെ ഇറാന് ഉപരോധ നിബന്ധനകള്‍ ലംഘിച്ചുവെന്ന കുറ്റമാരോപിച്ച് വാവേയുടെ സ്ഥാപകന്റെ മകളും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോ കാനഡയില്‍ അറസ്റ്റിലായിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള പുതിയ തര്‍ക്കത്തിന് ഇത് ഇടയാക്കിയിരിക്കുകയാണ്.