മുംബൈ: കുട്ടികളെ പരിചരിക്കുന്നതിനുള്ള അവധി പുരുഷന്മാര്ക്കും ലഭിക്കും. സവിശേഷ സാഹചര്യങ്ങളില്‍ പുരുഷജീവനക്കാര്‍ക്കും അവധി ബാധകമാക്കിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും, ജില്ലാ പരിഷദ് സ്കൂളിലെയും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
പരമാവധി 180 ദിവസമാണ് ഒരാള്‍ക്ക് ശിശുപരിചരണ അവധിലഭിക്കുക. ഒരു കലണ്ടര്‍ വര്‍ഷത്തിലാണെങ്കില്‍ ഇത് മൂന്ന് തവണയായി എടുക്കണം. കുട്ടികളെ നോക്കാനാവാത്ത വിധത്തില്‍ ഭാര്യമാനസികാസ്വാസ്ഥ്യങ്ങള്ക്ക് കിഴ്പ്പെടുകയോ കിടപ്പിലാകുകയോ ചെയ്താലാണ് ഭര്‍ത്താവിന് അവധി ലഭിക്കുക. കൂടാതെ ആദ്യ രണ്ടുമക്കളെ നോക്കാനെ ജീവനക്കാരന് അവധി കിട്ടുകയുള്ളൂ. മക്കള്‍ പതിനെട്ടുവയസ്സിന് താഴെയുള്ളവരായിരിക്കണം.