റായ്ഗഡ്: മഹാരാഷ്ട്രയിലെ കര്‍ണാല പക്ഷി സങ്കേതത്തിന് സമീപമുള്ള പ്ലാന്റില്‍ നിന്നുമുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ചത്തൊടുങ്ങിയത് നിരവധി കുരങ്ങന്മാരും പ്രാവുകളും.ഭാരത് പെട്രോളിയത്തിന്റെ പ്ലാന്റില്‍ നിന്നുമാണ് വാതകച്ചോര്‍ച്ചയുണ്ടായത്. സംഭവത്തില്‍ 31 കുരങ്ങന്മാരും 14 പ്രാവുകളും ചത്തതായാണ് റിപ്പോര്‍ട്ട്.
നൈട്രിക് ആസിഡ് സൂക്ഷിച്ചിരുന്ന ടാങ്കിനാണ് ചോര്‍ച്ച സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടാങ്ക് ചോര്‍ന്നതോടെ അന്തരീക്ഷത്തില്‍ വിഷവാതകം നിറഞ്ഞതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഡയറക്ട്രേറ്റ് ഓഫ് ഇന്ഡിസ്ട്രിയല് സേഫ്റ്റി ആന്റ് ഹെല്‍ത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ അന്വേഷണം പ്രഖ്യാപിച്ചു.
വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഏഴ് ബിപിസിഎല്‍ ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു.സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.