ന്യൂഡല്‍ഹി; ബീഫ് കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹയ്ക്കെതിരെ ഭീഷണി. ബിജെപി ഭരിക്കുന്ന ഗോവയിലാണ് സംഭവം. പോസ്റ്റ് ചെയ്തതോടെ ബീഫ് കഴിക്കുന്ന ചിത്രം വൈറലായി. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയും ഭീഷണി എത്താന്‍ തുടങ്ങി. ഇതോടെ ഗുഹ ട്വീറ്റ് പിന്‍വലിച്ചു.
ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് കഴിച്ചുകൊണ്ടുതന്നെ ഉച്ചഭക്ഷണമാകാമെന്ന് തീരുമാനിച്ചു എന്ന അടിക്കുറിപ്പോടെയായിരുന്നു രാമചന്ദ്ര ഗുഹ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഭീഷണി ഉയര്‍ന്നതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്യുകയാണെന്നും ബീഫ് വിഷയത്തില്‍ ബിജെപി പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്നും പറഞ്ഞുകൊണ്ട് സംഭവത്തിനെതിരെ മറ്റൊരു ട്വീറ്റ് അദ്ദേഹം പോസ്റ്റ് ചെയ്തു.