ന്യൂഡല്‍ഹി: കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. കാര്‍ബണ്‍ പുറംതള്ളുന്നതില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ കഴിഞ്ഞ കൊല്ലത്തേക്കാള്‍ 6.3 ശതമാനം കാര്‍ബണ്‍ പുറംതള്ളല്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ഈസ്റ്റ് ആംഗ്ളിയ സര്‍വകലാശാല പഠനങ്ങള്‍ പറയുന്നു.
2018ല്‍ 37.1 ബില്ല്യണ്‍ ടണ്‍സ് കാര്‍ബണ്‍ മോണോക്സൈഡ് ആഗോളതലത്തില്‍ പുറംതള്ളിയെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എണ്ണയുടേയും പാചക വാതകങ്ങളുടെയുമെല്ലാം ഗണ്യമായ ഉപയോഗം വലിയ കാരണങ്ങളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറംതള്ളുന്ന പത്ത് രാജ്യങ്ങള്‍ ചൈന, അമേരിക്ക, ഇന്ത്യ, റഷ്യ, ജപ്പാന്, ജര്‍മനി, ഇറാന്, സൗദി അറേബ്യ, ദക്ഷിണ കൊറിയ, കാനഡ എന്നിവയാണ്. ആഗോള തലത്തില്‍ പുറംതള്ളുന്നതിന്റെ 27 ശതമാനവും പുറംതള്ളുന്നത് ചൈനയാണെങ്കില്‍ 16 ശതമാനം പുറംതളളുന്നത് അമേരിക്കയാണ്.