അഹമ്മദാബാദ്: ഓപറേഷന് തിയേറ്ററില്‍ ഇനി ഡോക്ടര്‍ ഇല്ലെങ്കിലും കുഴപ്പമില്ല, പണി റോബോട്ട് ചെയ്തോളും. ഗുജറാത്ത് സ്വദേശിയായ ഡോക്ടര്‍ തേജസ് വിജയകരമായി ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് മുപ്പത് കിലോമീറ്റര്‍ ദൂരത്തിരുന്ന് ഇന്റര്‍നെറ്റിലൂടെ റോബോട്ടിന് നിര്‍ദേശങ്ങള്‍ നല്കിയിട്ടാണ്.
അഹമ്മദാബാദിലെ അപെക്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓപറേഷന് തിയേറ്ററിലാണ് ചരിത്രമെഴുതിയ ‘റോബോട്ട്’ സര്‍ജനായ ഓപറേഷന് നടന്നത്. രണ്ടാംതലമുറ റോബോട്ടായ ജിആര്‍എക്സ് കോര്‍പതിന്റെ സഹായത്തോടെയാണ് അഞ്ച് രോഗികളുടെ ശസ്ത്രക്രിയ ഡോക്ടര്‍ നിയന്ത്രിച്ചത്.
ഇന്ന് 30 കിലോമീറ്റര്‍ അകലെയിരുന്ന് ഓപറേഷന് സാധ്യമാകുമെങ്കില്‍ നാളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിലും ദൂരത്തിരുന്ന് ചെയ്യാനാവുമെന്ന് ഡോക്ടര്‍ പട്ടേല്‍ പറയുന്നു. ഈ വര്‍ഷമാദ്യം റോബോട്ടിനെ ഉപയോഗിച്ച് ആന്‍ജിയോപ്ലാസ്റ്റി നടത്തി പദ്മശ്രീ ജേതാവ് കൂടിയായ ഡോക്ടര്‍ പട്ടേല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.