ന്യൂഡല്‍ഹി: ക്രിസ്റ്റ്യന്‍ മിഷേലിനായി കോടതിയില്‍ ഹാജരായ യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ കോര്‍ഡിനേറ്ററും മലയാളിയുമായ അല്‍ജോ കെ ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഗസ്ത വെസ്റ്റ്ലന്ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടു കേസിലെ മുഖ്യ ഇടനിലക്കാരനാണ് ക്രിസ്റ്റ്യന്‍ മിഷേല്‍.
വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലാണ് ക്രിസ്റ്റ്യന്‍ മിഷേലിനായി അല്‍ജോ ജോസഫ് കോടതിയിലെത്തിയത്. ഈ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുമ്പും ഇടപെട്ടിട്ടില്ല. അല്‍ജോ ജോസഫിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും അതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
ക്രിസ്റ്റ്യന്‍ മിഷേലിനായി അല്‍ജോ ജോസഫ് ഹാജരായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പ്രതിക്കൂട്ടലാക്കി ബിജെപി കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. പിന്നാലെ മിഷേലിനായി താന്‍ ഹാജരായതിനെ ന്യായീകരിച്ച് അല്‍ജോ ജോസഫും രംഗത്തെത്തിയിരുന്നു. അല്‍ജോ ജോസഫിന്റെ ന്യായീകരണം പാര്‍ട്ടിയേയും തന്റെ തൊഴിലിനെയും രണ്ടായി കാണണമെന്നായിരുന്നു.