ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ഇന്ത്യയുടെ സ്വത്തുക്കള്‍ വില്ക്കാന് നീക്കവുമായി മോഡി സര്‍ക്കാര്‍. ഭൂസ്വത്തുക്കളും കെട്ടിടങ്ങളും വിറ്റ് ഒമ്പതിനായിരം കോടി സമാഹരിക്കാനാണ് മോഡി സര്‍ക്കാര്‍ ഒരുങ്ങുന്നത്.
എയര്‍ഇന്ത്യയുടെ 55000 കോടി രൂപയുടെ കടബാധ്യത കുറയ്ക്കാനാണ് ഭൂസ്വത്തും മറ്റും വില്‍ക്കുന്നതെന്ന് എയര്‍ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു.മുംബൈയിലെ എയര്‍ലൈന്‍ ഹൗസ്, ഡല്‍ഹിയില്‍ വസന്ത്വിഹാറിലെയും കൊണാട്ട്പ്ലേസിനടുത്ത് ബാബാ ഖരക്ക്സിങ് മാര്‍ഗിലെയും ഭൂമി എന്നിവയാണ് വില്ക്കാന് ശ്രമിക്കുന്നത്.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തലവനായ മന്ത്രിതലസമിതി എയര്‍ഇന്ത്യയുടെ 29000 കോടിരൂപ കടബാധ്യതകള്‍ എയര്‍ഇന്ത്യ അസറ്റ്സ് ഹോള്‍ഡിങ് എന്ന പ്രത്യേക ഉദ്ദേശ്യ സംരംഭത്തിലേക്ക് (എസ്പിവി) മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കള്‍ വില്‍ക്കാനുള്ള നീക്കം.