ഹൈദരാബാദ്: തെലങ്കാനയിലെ യദാദ്രി ഭുവനഗിരിയ്ക്ക് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്നു വീണു. ഇന്ന് രാവിലെയാണ് വിമാനം തകര്‍ന്നു വീണ് അപകടം ഉണ്ടായത്.
വിമാനത്തിന്റെ പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിത്യേനയുള്ള പരിശീലനപറക്കലിന് ഹക്കീംപേട്ട് വ്യോമത്താവളത്തില്‍ നിന്ന് യാത്രതിരിച്ചതായിരുന്നു വിമാനമെന്ന് വ്യോമസേനാവക്താവ് അനുപം ബാനര്‍ജി പറഞ്ഞു.
A trainee aircraft which took off from Hakimpet Air Force station crashed in Bahupeta in Yadadri Bhuvanagiri district, Telangana. The pilot sustained injuries and has been shifted to hospital. pic.twitter.com/mVvi7ucgJE
— ANI (@ANI) November 28, 2018
ഇതേ രീതിയില്‍ നവംബര്‍ 21 ന് രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ പരിശീലനവിമാനം സാങ്കേതിക തകരാറുമൂലം തകര്‍ന്നു വീണിരുന്നു. രംഗാറെഡ്ഡി ജില്ലയിലായിരുന്നു സംഭവം. എന്നാല്‍ അന്ന് വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.
Indian Air Force PRO, Anupam Banerjee: A Kiran aircraft which took off from Hakimpet Air Force Station on a routine training mission crashed today morning. The trainee pilot ejected safely. A Court of Inquiry will investigate the cause of the accident. https://t.co/2AiOa9DuTy
— ANI (@ANI) November 28, 2018