ന്യൂഡല്‍ഹി: എംപിമാരുടെ നാലംഗ സംഘത്തെ ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കാന്‍ ബിജെപി നിയോഗിച്ചു. ശബരിമലയില്‍ നടക്കുന്ന സമരങ്ങളെക്കുറിച്ചും സമരക്കാര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും സമിതി പഠിക്കുമെന്ന് ബിജെപി സൂചിപ്പിച്ചു.
സമിതി അംഗങ്ങള്‍ പ്രഹ്ലാദ് ജോഷി, വിനോദ് ശങ്കര്‍, നളിന്‍ കുമാര്‍ കട്ടീല്‍, സരോജ് പാണ്ഡെ എന്നീ എംപിമാരാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ഇവരെ ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചത്.
ഇവരടങ്ങുന്ന സമിതി ശബരിമല വിഷയം പഠിച്ച ശേഷം 15 ദിവസത്തിനുള്ളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും.
BJP delegation to visit #Sabarimala 'to take firsthand account of agitation and to assess atrocities being committed on Satyagrahis'. Saroj Pandey, Prahlad Joshi, Vinod Sonkar and NK Kateel are members of the delegation. They will submit a report within 15 days to Amit Shah pic.twitter.com/KN6MPUJtRA
— ANI (@ANI) November 27, 2018