ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് ചൂടിനിടെ തെലങ്കാനയില്‍ സ്ഥാനാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം. ഒണ്ടേരു പ്രതാപ് റെഡ്ഡിയാണ് സ്വവസതിയിലെ പോലീസ് റെയ്ഡിനെ തുടര്‍ന്ന് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ രാത്രിയാണ് ഈ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
പോലീസ് റെയ്ഡ് നടത്തിയത് റെഡ്ഡിയുടെ വീട്ടില്‍ മദ്യവും പണവും വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്. എന്നാല്‍ റെഡ്ഡിയും അനുയായികളും പരിശോധനയെ എതിര്‍ത്തു. തുടര്‍ന്ന് റെഡ്ഡി പെട്രോളുമായെത്തി സ്വയം ശരീരത്തിലൊഴിച്ച ശേഷം തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പരിശോധനയില്‍ യാതൊന്നും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു.
റെഡ്ഡി നിയമസഭയിലേക്ക് മത്സരിക്കുന്നത് പീപ്പിള്‍ ഫ്രണ്ടിന്റെ ടിക്കറ്റില്‍ ഗജേവാള്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ്. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ഡിസംബര്‍ ഏഴിനാണ്.