ന്യൂഡല്‍ഹി: നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി ഭരണാഘടന വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതാണെന്നും, ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് നിയമസഭ പിരിച്ചുവിട്ടത് പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ്.
കഴിഞ്ഞദിവസം പിഡിപി നേതാവ് മെഹബൂബ മുഫ്തി കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ അഞ്ചുമാസമായി ഗവര്‍ണര്‍ ഭരണത്തിലായിരുന്നു കാശ്മീര്‍. കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നു പിഡിപിയുടെ നീക്കം.
എന്നാല്‍ മെഹ്ബൂബ മുഫ്തി കത്ത് നല്‍കിയതിന് പിന്നാലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് നിയമസഭ പിരിച്ചുവിടുന്നതായി ഉത്തരവിറക്കി. പുതിയ സാഹചര്യത്തില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ഇതോടെ ജമ്മു കാശ്മീരില്‍ പുതിയ രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
Decision of J&K Governor is unconstitutional. After 03 parties NC-PDP-INC staked claim to form Govt without giving them A chance to form Govt & prove majority to dissolve assembly is MURDER OF DEMOCRACY. MUST BE CHALLENGED IN COURT. @MehboobaMufti @OmarAbdullah @INCJammuKashmir
— Manish Tewari (@ManishTewari) November 22, 2018