ഹൈദരാബാദ്: വീണ്ടും മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര റാവുവിനെ തെരഞ്ഞെടുക്കണമെന്ന് അഭ്യര്‍ഥിച്ചുള്ള ആത്മഹത്യാക്കുറിപ്പെഴുതി ടിആര്‍എസ് പ്രവര്ത്തകന് ജീവനൊടുക്കി. നിസാംപേട്ട് സ്വദേശിയായ ഗുരുവപ്പ(42)യാണ് വ്യത്യസ്തമായ ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കിയത്. സംഭവം ഇന്നലെയായിരുന്നു.
ഗുരുവപ്പയെ ശനിയാഴ്ച രാവിലെയാണ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സജീവ ടിആര്‍എസ് പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. കെസിആറിനെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്നാണ് ഇയാള്‍ ആത്മഹത്യാക്കുറിപ്പില്‍ അഭ്യര്‍ഥിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഒപ്പം തന്റെ മണ്ഡലത്തിലെ എംഎല്‍എയായി വിവേകാനന്ദയെ ഒരിക്കല്‍കൂടി വിജയിപ്പിക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നേരത്തെ തെലങ്കാന സമരം രൂക്ഷമായവേളയിലും ഗുരുവപ്പ ആത്മഹത്യാശ്രമം നടത്തിയിരുന്നു. അന്ന് കൈയിലെ ഞരമ്പ് മുറിച്ചാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ രക്ഷപ്പെടുകയായിരുന്നു.