മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ജെറ്റ് എയര്‍വേയ്സ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിസന്ധിയില്‍. അധികൃതര്‍ യാത്രക്കാരെ അറിയിച്ചത് സാങ്കേതിക കാരണങ്ങള്‍ മൂലം സര്‍വ്വീസ് നടത്താനാവില്ലെന്നാണ്.
ജെറ്റ് എയര്‍വേയ്സ് റദ്ദ് ചെയ്തത് ഞായറാഴ്ച വിവിധ സമയങ്ങളിലായി പുറപ്പെടേണ്ട 10 വിമാനങ്ങളാണ്. സാങ്കേതിക കാരണങ്ങളെന്ന് അധികൃതര്‍ പറയുമ്പോഴും എയര്‍ലൈന്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന പൈലറ്റുമാരുടെ അപര്യാപ്തതയാണ് പ്രശ്നത്തിന് കാരണമെന്നാണ്.
മെസേജ് അലേര്‍ട്ട് വഴിയാണ് യാത്രാതടസ്സം നേരിട്ടതില്‍ ക്ഷമ ചോദിച്ച അധികൃതര്‍ വിവരം യാത്രക്കാരെ അറിയിച്ചത്. യാത്രക്കാര്‍ക്ക് പോകാനുള്ള പകരം സൗകര്യമോ നഷ്ടപരിഹാരമോ നല്കാന് തയ്യാറാണെന്നും ജെറ്റ് എയര്‍വേയ്സ് അറിയിച്ചു. കൃത്യസമയത്ത് ശമ്പളം നല്കാന് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. പലരും ഇരട്ടിസമയം ജോലിചെയ്യാന്‍ നിര്ബന്ധിരാകുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ ശമ്പളവ്യവസ്ഥയില് അവഗണന തുടര്‍ന്നതോടെ ജെറ്റ് എയര്വേയ്സില് നിന്ന് പൈലറ്റുമാര്‍ക്ക് കൂട്ടത്തോടെ രാജിവച്ചതായാണ് സൂചന