ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ നേരിയ കുറവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലയിടിഞ്ഞതോടെയാണ് ഇന്ധന വിലയില്‍ കുറവുണ്ടായത്. തുടര്‍ച്ചയായ നാലാം ദിവസം പെട്രോളിന് ലീറ്ററിന് 20 പൈസയും ഡീസലിന് 18 പൈസയുമാണ് കുറവുണ്ടായത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 78 രൂപ 65 പൈസയും ഡീസലിന് 75 രൂപ 30 പൈസയുമായി.
തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 80 രൂപ 4 പൈസയ്ക്കും ഡീസല്‍ 76 രൂപ 75 പൈസയ്ക്കുമാണ് വില്‍ക്കുന്നത്. ന്യൂഡല്‍ഹിയില്‍ പെട്രോളിന് 76 രൂപ 71 പൈസയും മുംബൈയില്‍ 82 രൂപ 23 പൈസയുമാണ് ലീറ്ററിന് വില. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനോട് അമേരിക്ക നിലപാട് മയപ്പെടുത്തിയതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.