മുംബൈ: വിരമിച്ചവര്‍ക്ക് പെന്ഷന് തുടര്‍ന്നും ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന് എസ്ബിഐ അറിയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ 30 നകം ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാജ്യത്തെ എസ്ബിഐ ശാഖകള്‍ വഴി പെന്ഷന് വാങ്ങുന്നവര്‍ക്കാണ് ഇത് ബാധകം.
ബാങ്കുകളില്‍ നേരിട്ട് ഹാജരാകുന്നതിന് പകരം ഓണ്‍ലൈന്‍ വഴിയും ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാമെന്ന് എസ്ബിഐ വ്യക്തമാക്കി. നേരത്തെ നേരിട്ട് ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. ശാരിരീക ബുദ്ധിമുട്ടുകള്‍ കാരണം യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക്് ബാങ്കില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഓണ്‍ലൈന്‍ വഴി ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാമെന്ന് എസ്ബിഐ അറിയിച്ചത്.
വിരമിച്ച ആളുകളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് 2014 ല്‍ ആധാര്‍ അധിഷ്ടിതമായ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് കേന്ദ്രം രൂപം നല്‍കിയിരുന്നു. നിലവിലെ സംവിധാനത്തിന് പുറമേയാണ് ഇത് വികസിപ്പിച്ചെടുത്തത്. ജീവന് പ്രമാണ് എന്ന പേരിലാണ് പുതിയ സംവിധാനത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഇതോടെ അതാത് ബ്രാഞ്ചുകളിലോ, മറ്റോ സന്ദര്‍ശനം നടത്തി ബയോ മെട്രിക് , ആധാര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ കൈമാറി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങാം.