തദ്ദേശീയമായി വികസിപ്പിച്ച ‘ട്രെയിന്‍ 18’ എന്ന പേരിട്ടിരിക്കുന്ന എഞ്ചിന് രഹിത സെമി ഹൈസ്പീഡ് ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് ആരംഭിക്കുന്നു. ബറേലി-മൊറാദാബാദ് മേഖലയിലാണ് പരീക്ഷണയോട്ടം നടത്തുന്നത്. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ശതാബ്ദി എക്സ്പ്രസുകള്‍ക്ക് പകരമായി ഇവ സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചു.
16 ബോഗികളുള്ള എഞ്ചിന് രഹിത ട്രെയിന്‍ നിര്‍മിച്ചത് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിലായാണ്. 160 കിലോമീറ്റര്‍ വേഗതയാണ് നിര്‍മാതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും 180 കിലോമീറ്റര്‍ വേഗത്തിലും പരീക്ഷണയോട്ടം നടത്തിയിരുന്നു. ബറേലി-മൊറാദാബാദ് റൂട്ടിലെ പരീക്ഷണയോട്ടത്തിന് ശേഷം രണ്ടാം ഘട്ടമായി കോട്ടസവായി റൂട്ടില്‍ ട്രെയിന്‍ 18 പരീക്ഷണം നടത്തും. ഈ റൂട്ടില്‍ പരീക്ഷണയോട്ടം നടത്തുക 180 കിലോമീറ്റര്‍ വേഗതയിലായിരിക്കും.
ഓട്ടോമാറ്റിക് വാതിലുകളും പടികളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്ലെറ്റ് സംവിധാനം തുടങ്ങിയവ ഉണ്ടാകും. മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്യന്‍ രീതിയില്‍ രൂപകല്പന ചെയ്ത, യാത്രികര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.
ട്രെയിന്‍18 എന്ന പേര് ലഭിച്ചത് 2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ്. ഇതിന് രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി മെട്രോ ട്രെയിന്‍ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാന്‍ കഴിയും. എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിച്ച് അതിനകത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഈ വണ്ടിക്ക് പ്രത്യേകമായി എന്‍ജിന്റെ ആവശ്യമില്ലാത്തതും ഇതിനാലാണ്. സാധാരണ മെയില്‍ എക്സ്പ്രസ് വണ്ടികളില്‍ എന്ജിന് സമീപത്തായിരിക്കും വൈദ്യുതി വിതരണത്തിനുള്ള സംവിധാനം ക്രമീകരിക്കുക.