മുംബൈ: പ്രവാസികള്‍ അംഗീകൃത സംവിധാനങ്ങള്‍വഴി നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതില്‍ ഇന്ത്യയില്‍ ഒന്നാമത് കേരളം. ഇന്ത്യയിലേക്ക് കൂടുതല്‍ പണവും എത്തുന്നത് യുഎഇയില്‍നിന്നാണ്. മൊത്തം പ്രവാസിപ്പണത്തിന്റെ 26.9 ശതമാനമാണ് യുഎഇയില്‍ നിന്നും വന്നത്. 22.9 ശതമാനവുമായി യുഎസ്എയാണ് രണ്ടാംസ്ഥാനത്ത്. സൗദി അറേബ്യ(11.6), ഖത്തര്‍ (6.5), കുവൈറ്റ് (5.5), ഒമാന്‍ (3), യുകെ(3) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ.)യാണ് പ്രവാസിപ്പണത്തിന്റെ 2016-17 സാമ്പത്തികവര്‍ഷത്തെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. 6900 കോടി ഡോളറാണ് (4,95,661 കോടി രൂപ) ഇന്ത്യയിലെത്തിയത്. ഇതിന്റെ 46 ശതമാനവും നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണെത്തുന്നത്.
ആര്‍ബിഐ സര്‍വേപ്രകാരം മൊത്തം പ്രവാസിപ്പണത്തിന്റെ 19 ശതമാനം (94175 കോടി രൂപ) എത്തിയത് കേരളത്തിലേക്കാണ്. 16.7 ശതമാനവുമായി മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തും 15 ശതമാനവുമായി കര്‍ണാടകം മൂന്നാംസ്ഥാനത്തുമാണ്. തമിഴ്നാട് (എട്ടു ശതമാനം), ആന്ധ്രാപ്രദേശ് (നാലു ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.