ന്യൂഡല്‍ഹി: ടെലിവിഷന്‍, പത്ര, റേഡിയോ, ഡിജിറ്റല്‍, സാമൂഹ്യമാധ്യമ കുത്തൊഴുക്കില്‍ വിശ്വാസ്യതയാണ് മാധ്യമങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അസത്യങ്ങളും വ്യാജവാര്ത്തകള്ക്കുമിടയില് വിശ്വാസ്യത വീണ്ടെടുക്കുന്നതിന് ശ്രമങ്ങള്‍ നടത്തുകയെന്നതു പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തനത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് ദ ഹിന്ദു പത്രത്തിന്റെ ഗ്രൂപ്പ് ചെയര്‍മാനായ എന്‍. റാമിന് മന്ത്രി ജയ്റ്റ്ലി സമ്മാനിച്ചു.