മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിന് തടവ് ശിക്ഷ. മഹാരാഷ്ട്രയിലെ മറാത്വാഡയില് പെണ്‍കുട്ടിയെ കണ്ണിറുക്കി കാണിച്ചതിനും തുറിച്ചു നോക്കിയതിനുമാണ് 24 കാരനായ പുരുഷോത്തം വീറിന് ശിക്ഷ ലഭിച്ചത്. മൂന്നു വര്‍ഷം തടവു ശിക്ഷയ്ക്കു പുറമേ യുവാവിനോട് 500 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.
2017 ഏപ്രില്‍ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. റായ്മോഹ തെരുവിലൂടെ നടന്നു വരികയായിരുന്ന 16 കാരിയെ നോക്കി യുവാവ് കണ്ണിറുക്കുകയും തുറിച്ചു നോക്കുകയും ചെയ്തു. അതേദിവസം തന്നെ യുവാവിനെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഒന്നരവര്‍ഷത്തിനുശേഷമാണ് കേസില്‍ കോടതി വിധി വരുന്നത്.