ബംഗളൂരു: ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ വിവിധ ഗവേഷണ മേഖലകളില്‍ മികവു പുലര്‍ത്തുന്നവര്‍ക്കുള്ള ഈ വര്‍ഷത്തെ പുരസ്കാരത്തിന് മലയാളി ശാസ്ത്രജ്ഞന് പ്രൊഫ. എസ്കെ സതീഷ് അടക്കം ആറു പേരെ തിരഞ്ഞെടുത്തു. ഭൗതിക ശാസ്ത്രത്തിലെ മികവിനാണ് ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫിയര്‍ ആന്‍ഡ് ഓഷ്യാനിക് വിഭാഗം പ്രൊഫസര്‍ എസ്കെ സതീഷ് തെരഞ്ഞെടുക്കപ്പെട്ടത്.
സതീഷ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു നടത്തിയ ശാസ്ത്രീയ കണ്ടെത്തലുകള്‍ കണക്കിലെടുത്താണ് അംഗീകാരം. തിരുവനന്തപുരം സ്വദേശിയാണ് അദ്ദേഹം. കാലാവസ്ഥാമാറ്റത്തില്‍ കാര്‍ബണ്‍ കണികകള്ക്കുള്ള പങ്കിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പുരസ്കാരം 72 ലക്ഷം രൂപയും (ഒരു ലക്ഷം അമേരിക്കല്‍ ഡോളര്‍) സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്.
സാമൂഹികശാസ്ത്രത്തില്‍ ഷിക്കാഗോ സര്‍വകലാശാല പ്രൊഫ. ശെന്തില്‍ മുല്ലെനാഥന്, ഗണിതശാസ്ത്രത്തില്‍ സ്റ്റാര്സ്ബര്ഗ് സര്‍വകലാശാലയിലെ പ്രൊഫ. നളിനി അനന്തരാമന്, ജീവശാസ്ത്രത്തില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ അസോസിയേറ്റ് പ്രൊഫ. രൂപ് മല്ലിക്ക്, ഹ്യുമാനിറ്റീസില്‍ ജെഎന്‍യു ഡീന്‍ കവിത സിങ്, എന്ജീനീയറിങ്കംപ്യൂട്ടര് സയന്‍സ് വിഭാഗത്തില്‍ ഐഐഎസ്സിയിലെ പ്രൊഫ. നവകാന്ത് ഭട്ട് എന്നിവര്‍ക്കാണ് മറ്റു പുരസ്കാരങ്ങള്‍. അവാര്‍ഡ് വിതരണം ചെയ്യുക ജനുവരി അഞ്ചിന് ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ ആണ്.