ജമ്മു: വന്‍ ആയുധ ശേഖരവുമായി നുഴഞ്ഞുകയറിയ തീവ്രവാദിയെ ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ സൈന്യം വകവരുത്തി. കാഷ്മീരിലെ അഖ്നൂരിലായിരുന്നു സംഭവം. ഇയാളുടെ പക്കല്‍ നിന്നും രണ്ട് റൈഫിളുകളും 234 റൗണ്ട് ബുള്ളറ്റുകളും അഞ്ച് കൈത്തോക്കുകളും അഞ്ച് ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ശനിയാഴ്ച നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുഴപ്പം സൃഷ്ടിക്കാനായി എത്തിയതായിരുന്നു ഇയാളെന്നും സൈന്യം പറഞ്ഞു.