മുംബൈ: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി എന്‍സിപി നേതാവ് ശരത് പവാര്‍. ശരിയായ കാര്‍ഷിക നയം രൂപീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രധാനപരിഗണന രാമക്ഷേത്രമാണെന്നും കര്‍ഷകരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധയെ തിരിച്ചുവിടുകയാണ്. വായ്പ എഴുതിത്തള്ളുന്നത് അടക്കം കര്‍ഷകര്‍ക്കായി ശരിയായ നയം രൂപീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കര്‍ഷകരുടെ പ്രശ്നം ഇന്ന് ചര്‍ച്ച അല്ലാതായിരിക്കുന്നു. അതിനു പകരം രാമക്ഷേത്രമാണ് ചര്‍ച്ചയിലേക്കു വന്നിരിക്കുന്നത്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇതിനു പിന്നില്‍. ഇതു നാം മനസിലാക്കണമെന്നും ശരത് പവാര്‍ പറഞ്ഞു.