ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ തീര്‍ത്ഥാടന ടൂറിസം ലക്ഷ്യമാക്കിയുള്ള രാമായണ എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ബുധനാഴ്ച നടക്കും. രാമായണത്തില്‍ പരാമര്‍ശിച്ച പ്രധാനസ്ഥലങ്ങളിലൂടെയാണ് രാമായണ എക്സ്പ്രസിന്റെ യാത്ര. ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് സഫ്ദര്‍ജംഗില്‍ നിന്ന് ട്രെയിന്‍ താര്ത്ഥാടകരെയും കൊണ്ട് യാത്ര തുടങ്ങും. അയോധ്യയിലാണ് ആദ്യസ്റ്റോപ്പ് .
അയോധ്യയില്‍ സഞ്ചാരികള്‍ക്ക് ഹനുമാന്‍ഘട്ട്, രാംകോട്ട്, കണകഭഗവന്‍ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാം. തുടര്‍ന്ന്, രാമന്റെ വനവാസകാലത്ത് ഭരതന് താമസിച്ചിരുന്നെന്ന് വിശ്വസിക്കുന്ന ഗ്രാമമായ ബംഗാളിലെ നന്ദിഗ്രാം, സീതയുടെ ജന്മസ്ഥലമായ മിഥില സ്ഥിതിചെയ്യുന്ന സീതാമര്‍ഹി, ജനക്പുര്‍, വാരാണസി, പ്രയാഗ്, ശൃംഗവേര്‍പുര്‍, ചിത്രകൂട്, നാസിക്ക്, ഹംപി എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തിയശേഷം തീവണ്ടി രാമേശ്വരത്തെത്തും.
16 ദിവസം കൊണ്ട് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കും. 800 സീറ്റാണ് ട്രെയിനില്‍ ഉള്ളത്. ഭക്ഷണമടക്കം ഒരാള്‍ക്ക് 15,120 രൂപയാണ് ചെലവ്. രണ്ടാം ഘട്ടം ശ്രീലങ്കയിലെ നാലു കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. എന്നാല്‍ ഇതിന് വേറെയാണ് ചാര്‍ജ്ജ്. ചെന്നൈ കൊളംബോ വിമാനത്തില്‍ ആറു ദിവസത്തെ പാക്കേജുണ്ട്. 47,600 രൂപയാണ് നിരക്ക്, കാന്‍ഡി, നുവാര എലിയ, കൊളംബോ, നെഗോംബോ തുടങ്ങിയ സ്ഥലങ്ങള്‍ ഇത് സന്ദര്‍ശിക്കും.