ന്യൂഡല്‍ഹി: രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് ഉണ്ടായി. പെട്രോള്‍ ലിറ്ററിന് 13 പൈസയും ഡീസലിന് 12 പൈസയുമാണ് എണ്ണ കമ്പനികള്‍ കുറച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് 77.43 രൂപയും ഡീസലിന് 72.19 രൂപയുമാണ് ഇപ്പോഴത്തെ ഇന്ധന വില.
മുംബൈയില്‍ ഇന്ധന വില പെട്രോളിന് ലിറ്ററിന് 82.94 രൂപയും ഡീസലിന് ലിറ്ററിന് 75.64 രൂപയുമാണ്. നികുതി ഘടനയുടെ മാറ്റം അനുസരിച്ച് സംസ്ഥാനങ്ങളിലെ ഇന്ധനവിലയില്‍ മാറ്റമുണ്ടാകും.
തിങ്കളാഴ്ചയും ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് എണ്ണ കമ്പനികള്‍ കുറച്ചിരുന്നത്.