ഷാജഹാന്‍പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡോക്ടര്‍ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി. സംഭവം ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലായിരുന്നു. വിനോദ് കുശ് വാഹ് എന്ന ഡോക്ടര്‍ ആണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്.
പീഡനവിവരം പെണ്‍കുട്ടിയാണ് കുടുംബാംഗങ്ങളെ അറിയിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ഡോക്ടര്‍ ആശുപത്രിയിലെ ചെറിയ റൂമില്‍ പാര്‍പ്പിച്ച് നിരവധി തവണ മാനഭംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി എഎസ്പി എസ്സി ഷാക്കിയ മാധ്യമങ്ങളെ അറിയിച്ചു.