മധ്യപ്രദേശ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ വ്യാപം അഴിമതി ബിജെപിക്കെതിരെ ഉയര്‍ത്തിക്കാട്ടാന്‍ തയ്യാറായി കോണ്‍ഗ്രസ്. 2013ലെ തെരഞ്ഞെടുപ്പ് കാലത്തും പരീക്ഷാ ബോഡ് ക്രമക്കേട് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നെങ്കിലും അതിന്റെ തോത് പുറം ലോകം അറിയുന്നത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അഭ്യസ്തവിദ്യരെ അണിനിരത്തി വ്യാപം അഴിമതിക്ക് മറുപടി പറയിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് കോണ്‍ഗ്രസിന്.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് ബിജെപിക്കെതിരായ ആരോപണങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്നത്. എന്നാല്‍ കേവലം രാഷ്ട്രീയ ആരോപണം എന്നതിനപ്പുറത്താണ് ഈ തെരഞ്ഞെടുപ്പില്‍ വ്യാപം കേസിന്റെ പ്രസക്തി. കേസിന്റെ വ്യാപ്തി പുറംലോകത്തെയറിച്ച രണ്ട് സാമൂഹ്യപ്രവര്‍ത്തകര്‍ ഇത്തവണ മത്സരരംഗത്തുണ്ട്.
ജയ് ആദിവാസി യുവശക്തി പാര്‍ട്ടിയുടെ പ്രതിനിധികളായി രാജ്യം കണ്ട ഏറ്റവും മികച്ച വിസില്‍ ബ്ലോവര്‍മാരായി പരിഗണിക്കുന്ന ആശിഷ് ചതുര്‍വേദി, ഡോ. ആനന്ദ് റായ് തുടങ്ങിയവര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. ആശിഷ് ചതുര്‍വേദി ഗ്വാളിയോര്‍ ഈസ്റ്റില്‍ നിന്നും ആനന്ദ് റായ് ഇന്‍ഡോറില്‍ നിന്നുമാണ് ജനവിധി തേടാനൊരുങ്ങുന്നത്. നേരത്തെ ഇവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.