ന്യൂഡല്‍ഹി: തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഇതിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രചരണത്തിനായി സോണിയഗാന്ധി തെലങ്കാനയിലേക്ക് പോകുന്നു. വാറംഗലിലെ റാലിയെ സോണിയാ ഗാന്ധി അഭിസംബോധന ചെയ്യും.
സോണിയ ഗാന്ധി തെലങ്കാനയിലെത്തുക നവംബര്‍ 23നാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി മഹ്ബുബ്നഗറിലും ഖമ്മാമിലും നവംബര്‍ 28, 29 തീയതികളില്‍ പ്രചരണം നടത്തും.
തെലങ്കാനയിലെ 119 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിനാണ് നടക്കുക. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കുന്നതായിരിക്കും.