കൊല്‍ക്കത്ത: രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നോട്ടുനിരോധനമെന്ന്
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ടുനിരോധനം പ്രഖ്യാപിച്ചത് മുതല്‍ ‘ഇരുണ്ട ദിവസം’ ആണ്. ഇത് പ്രമുഖ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരുപോലെ സമ്മതിക്കുന്നുന്നുണ്ടെന്നും മമത വ്യക്തമാക്കി.പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മമതയുടെ പരാമര്‍ശം.
മോഡി ഭരണത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണം ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.