റായ്പൂര്‍: ഛത്തീസ്ഗഡില്‍ സിപിഐ പ്രവര്ത്തകന് നക്സലുകളുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലാണ് സംഭവം. കല്‍മു ധുര്‍വ എന്ന സിപിഐ പ്രവര്‍ത്തകനാണ് കൊലപ്പെട്ടത്. ഇയാളുടെ ഭാര്യ ബോദ്കോ ഗ്രാമ പഞ്ചായത്ത് അംഗവും വാര്‍ഡ് മെമ്പറുമാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കൊലപാതകം നടന്നത്. കല്‍മു ധുര്‍വയെ വടികളുപയോഗിച്ച് ഒരു കൂട്ടം നക്സലുകള്‍ ക്രൂരമായി അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ ഗ്രാമീണര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് സന്നാഹങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്.
അതേസമയം ഛത്തീസ്ഗഢില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ നക്സലുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 12-ന് നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ സുഖ്മയിലെ കെന്റ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുണ്ട്.