ന്യൂഡല്‍ഹി: ദീപാവലി വ്യാപാരത്തില്‍ സ്വര്‍ണവില താഴോട്ട്. ബുള്ള്യന്‍ മാര്‍ക്കറ്റില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞ് 32,400 രൂപയായി.
ബുധനാഴ്ച നടന്ന പ്രത്യേക ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തിലാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്. സ്വര്‍ണത്തിനു പിന്നാലെ വെള്ളിയ്ക്കും വില കുറഞ്ഞു. കിലോഗ്രാമിന് 300 രൂപ കുറഞ്ഞ് 39,000 രൂപയായി.
99.9 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് ഡല്‍ഹിയില്‍ പത്തുഗ്രാമിന് 32,400 രൂപയാണ് വില. 99.5 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിനാകട്ടെ 32,250 രൂപയുമാണ്. തേസമയം, ആഗോള വിപണിയില്‍ വില നേരിയതോതില്‍ ഉയരുകയാണുണ്ടായത്. ഔണ്‍സിന് 0.51ശതമാനം വില ഉയര്‍ന്ന്