പട്ന: വിവാഹമോചനത്തില്‍ ഉറച്ച നിലപാടുമായി ഉറച്ച് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. ഭാര്യ ഐശ്വര്യയ്ക്കും ഇനിയും ജീവിക്കാനാകില്ലെന്ന് തേജ് പ്രതാപ് പറയുന്നു. അച്ഛന് ജാമ്യം ലഭിക്കും വരെ കാത്തിരിക്കാനാകില്ലെന്നും, കാര്യങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നും തേജ് പ്രതികരിച്ചു.
ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് തേജ് പ്രതാപ് പട്ന കോടതിയെ സമീപിച്ചത്. തന്റെ വ്യക്തിത്വത്തെക്കുറിച്ചും മതപരമായ താത്പര്യത്തെക്കുറിച്ചും മോശമായി സംസാരിക്കുകയും തന്നെ മാനസികമായി പീഡിപ്പിക്കുകയുെ ചെയ്യുന്നതായാണ് തേജ് പ്രതാപ് ഹര്‍ജിയില്‍ ആരോപിച്ചത്. ഹര്‍ജി വാദം കേള്‍ക്കുന്നതിനായി നവംബര്‍ 29ന് മാറ്റി.
തനിക്കൊപ്പം നില്‍ക്കേണ്ട കുടുംബം പോലും ഐശ്വര്യയെ പിന്തുണച്ചാണ് നില്‍ക്കുന്നതെന്ന് പ്രതാപ് പറയുന്നു. തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പിതാവിന് ജാമ്യം എപ്പോള്‍ കിട്ടുന്നമെന്ന് അറിയില്ലെന്നും എന്നാല്‍ കാത്തുനില്ക്കുന്നതുകൊണ്ട് തന്റെ പ്രശ്നങ്ങള്‍ക്ക് ശമനമുണ്ടാകില്ലെന്നും പ്രതാപ് കൂട്ടിച്ചേര്‍ത്തു. വിവാഹമോചനം സംബന്ധിച്ച് ആരുടേയും ഉപദേശം കേള്‍ക്കാന്‍ തയ്യാറല്ലെന്നും പ്രതാപ് വ്യക്തമാക്കി. 2018 മേയ് 12നായിരുന്നു ഇരുവരുടെയും വിവാഹം.