റായ്പുര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയില്‍ 62 മാവോയിസ്റ്റുകള്‍ പോലീസില്‍ കീഴടങ്ങി. ഇവര്‍ 51 നാടന്‍തോക്കുകളും ബസ്തര്‍ ഐജി വിവേകാനന്ദ സിന്‍ഹയുടേയും നാരായണ്‍പുര്‍ എസ്പി ജിതേന്ദ്ര ശുക്ല എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അടിയറവുവച്ചു. സിപിഐ (മാവോയിസ്റ്റ്) കുതുല്‍ ഏരിയ കമ്മിറ്റിയിലെ പ്രവര്‍ത്തകരാണ് കീഴടങ്ങിയതെന്ന് പോലീസ് പറഞ്ഞു.
ഇവര്‍ ഒമ്പതു വര്‍ഷമായി സംഘടനയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പോലീസ് റെയ്ഡുകള്‍ മൂലം സംഘടനയുടെ ശക്തി ചോര്‍ന്നു വരികയായിരുന്നു. നേതാക്കള്‍ ഏതും സമയവും അറസ്റ്റ് ചെയ്യപ്പെടാമെന്ന അവസ്ഥയും ഉണ്ടായതാണ് കീഴടങ്ങാന്‍ കാരണമായതെന്ന് നക്സലുകള്‍ പറഞ്ഞു.