ലക്നൗ: അനിസ്ലാമികമായ പ്രവര്‍ത്തിയാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം സ്ത്രീകള്‍ നഖം മുറിക്കുന്നതും നെയില്‍ പോളിഷിടുന്നതും വിലക്കി ലക്നൗവിലെ ഇസ്ലാമിക പഠന കേന്ദ്രം ദാറുല്‍ ഉലൂം ദിയോബന്ദ് ഫത്വ ഇറക്കി. നെയില്‍ പോളിഷിടുന്നതിന് പകരം മെഹന്ദി ഇട്ടാല്‍ മതിയെന്ന നിര്‍ദ്ദേശവും നല്കി. ഉത്തര്‍പ്രദേശിലെ ഷറണ്പൂര് ജില്ലയിലാണ് രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം മതപാഠശാലകളിലൊന്നായ ദാറുല്‍ ഉലൂം ദിയോബന്ദ് സ്ഥിതി ചെയ്യുന്നത
വിചിത്രമായ ഫത്വകള് ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുല്‍ഉലൂം. സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കിയും നേരത്തെ ഇവര്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ ബ്യൂട്ടീപാര്ലറുകളിലാണ് മുഴുവന്‍ സമയവും. ഇതൊരു നല്ല ലക്ഷണമല്ലെന്നും അടിയന്തരമായി വിലക്കേര്പ്പെടുത്തണമെന്നുള്ളത് കൊണ്ടാണ് ഇപ്പോള്‍ ഫത്വ ഇറക്കിയതെന്നും ദാറുല്‍ ഇഫ്താ മേധാവി പറഞ്ഞു.
തലമുടി ക്ഷൗരം ചെയ്യുന്നതില്‍ നിന്നും പുരുഷന്മാരെ ഇസ്ലാം വിലക്കിയിട്ടുണ്ട്. ഇതിന് പുറമേ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ അണിയുന്നതില്‍ നിന്നും പുരികമെടുക്കുന്നതിനും വിലക്കുണ്ട്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികള്‍ മുടി മുറിക്കരുതെന്നും പുരികം ഭംഗിയാക്കരുതെന്നും ഇവര്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു.