ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലുണ്ടായത് ഷോപ്പിയാനിലെ സാഫ്നഗരിയിലാണ്. കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹിദിന് പ്രവര്‍ത്തകരാണെന്നാണ് സൂചന.
കൊല്ലപ്പെട്ടത് മുഹമ്മദ് ഇദ്രിസ് സുല്‍ത്താന്‍, അമീര്‍ ഹുസൈന് റാത്തര്‍ എന്നിവരാണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ മുഹമ്മദ് ഇദ്രിസ് മുമ്പ് സൈനികനായിരുന്നുവെന്നും കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിരവധി ആയുധങ്ങളും ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് സുരക്ഷാസേന കണ്ടെടുത്തു. ഞായറാഴ്ച രാത്രിയില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പേര് രക്ഷപെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് രണ്ട് പേര്‍ക്ക് വേണ്ടി സുരക്ഷാസേന തിരച്ചില്‍ നടത്തിയതും ഭീകരരെ കണ്ടെത്തി വധിച്ചതും.
ഖുദ്പോരാ മേഖലയില്‍ തുടങ്ങിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. ഭീകരര്‍ നുഴഞ്ഞുകയറിയെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു തിരച്ചില്‍.