ന്യൂഡല്‍ഹി: അമേഠിയിലെ ബിജെപി വനിതാ പ്രവര്‍ത്തകര്‍ക്ക് 10,000 സാരികള്‍ സമ്മാനിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദീപാവലി പ്രമാണിച്ചാണ് സമ്മാനം നല്‍കുന്നത്. സമ്മാനം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയായി.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും തനിക്ക് വോട്ടു ചെയ്ത വനിതകള്‍ക്കായി സ്മൃതി ഇറാനി സാരികളെത്തിച്ച് നന്ദിയും സന്തോഷവും പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയെങ്കിലും ബിജെപിയ്ക്ക് വോട്ടുനില ഏറെ മെച്ചപ്പെടുത്താനായി.
സ്മൃതി ഇറാനിയ്ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. തെരഞ്ഞെടുപ്പിനു ശേഷവും സ്മൃതി അമേഠിയിലെ ജനങ്ങളുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്നത് തുണയാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ദീപാവലി ആഘോഷത്തിന് പാര്‍ട്ടിയുടെ വനിതാപ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്കി അവരെ സന്തോഷിക്കുന്നതിനൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും കൂടിയാണിതെന്നാണ് ലഭിക്കുന്ന വിവരം.