ശൈത്യകാലമെത്തും മുമ്പ് മഞ്ഞ് പുതച്ച് ഹിമാലയന്‍ സംസ്ഥാനങ്ങള്‍. മഞ്ഞിന് പുറമെ മഴയും തകര്‍ത്തു പെയ്യുകയാണിവിടെ. ഹിമാചല്‍പ്രദേശിലും ജമ്മു കശ്മീരിലും ഉത്താരഖണ്ഡിലുമാണ് കനത്ത മഞ്ഞുവീഴ്ച. ഹിമാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുളു, മണാലി, ഷിംല എന്നിവിടങ്ങളെല്ലാം മഞ്ഞുകൊണ്ട് മൂടിയ അവസ്ഥയിലാണ്.
പലയിടങ്ങളിലും സഞ്ചാരം നിരോധിച്ചിട്ടുണ്ട്. ഷിംലയിലും മണാലിയിലും കനത്ത മഴയും ലഭിക്കുന്നുണ്ട്. കല്പ , ചിറ്റ്കുല്‍, കിന്നാവൂര്‍ എന്നിവിടങ്ങളില്‍ സീസണിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ലഭിച്ചിരിക്കുന്നത്. മണാലി ടൗണില്‍ 2.2 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഇവിടെ 40മില്ലിമീറ്റര്‍ മഴ ലഭിച്ചു.
ഷിംലയില്‍ താഴ്ന്ന താപനില 7.3 ഡിഗ്രി സെല്‍ഷ്യസാണ്. കെയ്ലോങിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. അവിടെ 32 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. 1.3ഡിഗ്രീ സെല്‍ഷ്യസാണ് താപനില. ഉത്തരാഖണ്ഡിലും കനത്ത മഞ്ഞുവീഴചയാണ് അനുഭവപ്പെടുന്നത്. കേദാര്‍നാഥ് പൂര്‍ണ്ണമായും മഞ്ഞില്‍ മൂടി.
കശ്മീരിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ശ്രീനഗറില്‍ കഴിഞ്ഞ രണ്ടുദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കാശ്മീര്‍ താഴവരയിലും ലഡാക്കിലും കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.