ഭോപ്പാല്‍: നിയസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴും കൂറുമാറ്റം തകൃതിയായി തുടരുകയാണ്. ബിജെപിയല്‍ നിന്ന് കോണ്‍ഗ്രസിലേയ്ക്കും, കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേയ്ക്കും പോകുന്നത് പതിവാവുകയാണ്. എന്നാല്‍ ബിജെപിയ്ക്കും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കനത്ത ആഘാതം ഉണ്ടാക്കുന്നതാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന് സഞ്ജയ് സിങ് മാസാനിയുടെ മാറ്റം.
കോണ്‍ഗ്രസ് പ്രവേശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മാസാനി ശിവരാജ് സിങ് ചൗഹാനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ബിജെപിയെയും കടന്നാക്രമിച്ച മാസാനി ബിജെപിയില്‍ നിലനില്‍ക്കുന്നത് കുടുംബ രാഷ്ട്രീയമാണെന്ന് ആരോപിച്ചു. സ്വന്തം കുടുംബാംഗങ്ങള്‍ക്ക് സീറ്റ് നല്കി താഴേക്കിടയിലെ പ്രവര്‍ത്തകരെ ബിജെപി അവഗണിക്കുകയാണെന്നും മാസാനി ആരോപിച്ചു.
ബിജെപിയുടെ ഹീനമായ നടപടികള്‍ക്കുള്ള തങ്ങളുടെ മറുപടിയാണ് ഇതെന്ന് കോണ്‍ഗ്രസ് വക്താവ് ഭൂപേന്ത്ര ഗുപ്ത പ്രതികരിച്ചു. എന്നാല്‍ മാസാനിയുടെ രാഷ്ട്രീയം ഔന്നിത്യം ചോദ്യം ചെയ്ത ബിജെപി കോണ്‍ഗ്രസിലെ വലിയ വിഭാഗം പ്രവര്‍ത്തകര്‍ക്ക് മാസാനിയുടെ കടന്നുവരവിനോട് എതിര്‍പ്പുണ്ടെന്നും ആരോപിച്ചു. ഏത് രാഷ്ട്രീയത്തില്‍ ചേരണം എന്നത് തന്റെ അമ്മാവന്റെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ മകന് കാര്‍ത്തികേയ ചൗഹാന്റെ പ്രതികരണം. അദ്ദേഹം തന്റെ അമ്മാവനാണ്. ഞങ്ങള്‍ തമ്മില്‍ കുടുംബപരമായ ബന്ധങ്ങള്‍ ഉണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും കാര്‍ത്തികേയ ചൗഹാന് വ്യക്തമാക്കി.