മുംബൈ: പൊതുശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. മുംബൈയ്ക്ക് അടുത്തുള്ള നവിയിലാണ് സംഭവം. വിഷലിപ്തമായ വാതകം നിറഞ്ഞതാണ് ടാങ്ക് പൊട്ടിതെറിക്കാനിടയായത്.
യുവാവ് ശൗചാലയം ഉപയോഗിച്ച് കൊണ്ടിരിക്കവെയാണ് സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ അഘാതത്തില്‍ ശൗചാലയത്തിന്റെ മേല്‍ക്കൂരയും സമീപത്തുള്ള വീടിനും സാരമായ ക്ഷതമേറ്റു. ഈ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന മൂന്നാമത്തെ സംഭവമാണ്.