പാറ്റ്ന: വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പേ മോചനം തേടി ലാലുപ്രസാദ് യാദവിന്റെ മകനും എംഎല്‍എയുമായ തേജ് പ്രതാപ് യാദവ്. ഭാര്യ ഐശ്വര്യയുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തേജ് പ്രതാപ് വിവാഹ മോചനം തേടി കോടതിയെ സമീപിച്ചത്. പാറ്റ്ന കോടതിയില്‍ ഇന്നലെയാണ് തേജ് പ്രതാപ് യാദവ് കേസ് ഫയല്‍ ചെയ്തത്.
ഈ വര്‍ഷം മെയ് 12നായിരുന്നു തേജ് പ്രതാപ് യാദവ് ഐശ്വര്യ റായ് വിവാഹം. രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ഐശ്വര്യ. ബീഹാറിലെ മുന്മുഖ്യമന്ത്രിയായിരുന്നു ഐശ്വര്യയുടെ മുത്തച്ഛന് ദരോഗ റായ്. പിതാവ് ചന്ദ്രികറായ് ബീഹാര്‍ മുന്‍മന്ത്രിയും രാഷ്ട്രീയ ജനതാ ദള്‍ നേതാവും ആയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതികരണത്തിന് കുടുംബം തയ്യാറായിട്ടില്ല. ഐശ്വര്യയും കുടുംബവും വിഷയത്തില്‍ പ്രതികരണമൊന്നും നല്‍കിയിട്ടില്ല.
ആര്‍ജെഡിയുടെ സ്ഥാപക ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററില്‍ തേജ് പ്രതാപ് യാദവും ഐശ്വര്യയും ശിവന്റേയും പാര്‍വതിയുടേയും വേഷത്തില്‍ നില്ക്കുന്ന ചിത്രമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യ ചപ്ര മണ്ഡലത്തില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.