ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുടിവെള്ളത്തിനായി സമരം പ്രഖ്യാപിച്ച് ഗ്രാമവാസികള്‍. കുടിവെള്ളമില്ലെങ്കില്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് ഗ്രാമവാസികളുടെ മുന്നറിയിപ്പ്. മധ്യപ്രദേശിലെ ദമോഹിലാണ് ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഗ്രാമത്തില്‍ കുടിവെള്ളം പ്രശ്നം രൂക്ഷമാണ്. കുടിവെള്ളത്തിനായി ജില്ലാ ഭരണക്കൂടത്തേയും മറ്റ് അധികൃതരെയും സമീപിച്ചിരുന്നു. എന്നാല്‍ നാളിതുവരെ യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും കുടിക്കാന്‍ പോലും വെള്ളമില്ലാത്ത സ്ഥിതിവിശേഷമാണ് ഗ്രാമത്തിലുള്ളതെന്നും പ്രദേശവാസികള്‍ പറഞ്ഞു.