ഭുവനേശ്വര്‍: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് വിരുന്നൊരുക്കിയ ഗൃഹനാഥന് ബിജെപി വിട്ട് ജനതാദളില്‍ ചേര്‍ന്നു. വീട് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന് പറഞ്ഞാണ് ഭൂരഹിതനായ കര്ഷകന് നബിന് സ്വെയ്ന്് പാര്‍ട്ടി വിട്ടത്. വീട് തങ്ങള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് നബിനെ ബിജെഡി ഗൃഹനാനെ ഒപ്പം കൂട്ടിയത്.
ബിജെപിയുടെ മിഷന് 120 പരിപാടിയുടെ ഭാഗമായാണ് അമിത് ഷായ്ക്ക് വിരുന്ന് നല്‍കിയത്. സന്ദര്‍ശന വേളയില്‍ നബിന് വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. ഒഡീഷയിലെ ഗഞ്ചം ജില്ലക്കാരനാണ് നബിന്. അമിത് ഷാ സന്ദര്‍ശിച്ചപ്പോള്‍ വീട് വച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വികസന നയങ്ങളില്‍ ആകൃഷ്ടനായുമാണ് ബിജെപിയില്‍ ചേരുന്നതെന്നും നബിന് പറയുന്നു.
ഒഡീഷ മുഖ്യമന്ത്രിയുടെ പേരിലുള്ള ബിജു പുസ ഘര്‍ യോജന പ്രകാരം നബിന് വീട് നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി. റേഷന്‍ കാര്‍ഡും നല്‍കും. വീടും റേഷന്‍ കാര്‍ഡും നല്‍കുമെന്ന് ഉറപ്പ് നല്കിയ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനോട് നന്ദിയുണ്ടെന്ന് നബിന് പറഞ്ഞു.