ന്യൂഡല്‍ഹി: സ്കൂളിലേയ്ക്ക് പോയ അധ്യാപിക വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച സ്കൂളിലേയ്ക്ക് പോയ അധ്യാപിക സുനിത(38)യ്ക്കാണ് വെടിയേറ്റത്. സുനിതയുടെ ഭര്‍ത്താവ് മന്‍ജീത്(38), സുഹൃത്തുക്കളായ ഏഞ്ചല്‍ ഗുപ്ത എന്ന ശശി പ്രഭ(26), രാജീവ്(40) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
മന്‍ജീത്തിന് ഏഞ്ചലുമായി സൗഹൃദത്തില്‍ കവിഞ്ഞ ബന്ധമുണ്ടായിരുന്നെന്നും ഇതിനെ സുനിത എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ മന്‍ജീത് തീരുമാനിച്ചതെന്നും പോലീസ് അറിയിച്ചു. ഏഞ്ചല്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. തുടര്‍ച്ചയായി സുനിതയ്ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സുനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സുനിതയ്ക്കും മന്‍ജീത്തിനും 16 വയസ് പ്രായമുള്ള മകളും എട്ടുവയസുള്ള മകനുമുണ്ട്. സുനിതയെ കൊല്ലാന്‍ മന്‍ജീത് ക്വട്ടേഷന്‍ നല്‍കിയതായി പോലീസ് പറഞ്ഞു. വെടിവെച്ചയാളിനായുള്ള തിരച്ചിലിലാണ് പോലീസ്.