ന്യൂഡല്‍ഹി: ഇനി ഭിന്നശേഷിക്കാര്‍ക്കും ഹജ്ജിനു പോകാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഹജ്ജ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ്. ഭിന്നശേഷിക്കാരായുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ബന്ധുക്കളുടെയോ സുഹൃത്തുകളുടെയോ സഹായത്തോടെ ഹജ്ജിന് പോകാമെന്നും ഡല്‍ഹി ഹൈക്കോടതി പ്രസ്താവിച്ചു.
കാന്‍സര്‍ പോലുള്ള ഗുരുതര അസുഖങ്ങള്‍ നേരിടുന്നവര്‍ക്ക് മാത്രമെ ഹജ്ജിന് പോകാന്‍ തടസ്സ ങ്ങളുള്ളൂവെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്, ജസ്റ്റിസ് ഐ എസ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അഭിഭാഷകനായ ഗൗരവ് കുമാര്‍ ബന്‍സാല്‍ നല്കിയ പൊതുതാല്പര്യഹര്ജിയിന്മേലാണ് നടപടി.
കഴിഞ്ഞ 30 വര്‍ഷമായി ഹജ്ജില്‍ നിന്നും ഭിന്നശേഷിക്കാരെ ഒഴിവാക്കിയിരുന്നു. ഭിന്നശേഷിക്കാരായ തീര്‍ത്ഥാടകര്‍ സൗദിയിലെത്തിയാല്‍ ഭിക്ഷാടനത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുമോ എന്നുള്ള ആശങ്കയിലാണ് ഇത് നിരോധിച്ചത്.