ഗുവാഹട്ടി: അസമിലെ ടിന്‍സുക്യയില്‍ ഉല്‍ഫ തീവ്രവാദികള്‍ അഞ്ചു പേരെ വധിച്ചതായി റിപ്പോര്‍ട്ട്. അഞ്ചുപേരെ ഖെര്ബരി ബിസോണിബാരി മേഖലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ലോഹിത് നദീതീരത്ത് വെച്ച് നിറയൊഴിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
കൊല്ലപ്പെട്ട അഞ്ചുപേരും ബംഗാള്‍ സ്വദേശികളാണെന്ന് അസം പോലീസ് മേധാവി കുലധാര് സൈക്യ അറിയിച്ചു. ബംഗാളി സംഘടനകള്‍ ടിന്‍സൂക്യ ജില്ലയില്‍ വെള്ളിയാഴ്ച 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് അസം-അരുണാചല്‍ അതിര്‍ത്തിയില്‍ സൈന്യം വന്‍തോതിലുള്ള പ്രത്യാക്രമണം നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയില്‍ അസം റൈഫിള്‍സ് വന്‍തോതിലുള്ള സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.